ഷാന്‍ റഹ്മാന്‍ സംഗീതത്തില്‍ സച്ചിനിലെ കണ്ണീര്‍ മേഘങ്ങള്‍

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ‘സച്ചിന്‍’ സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. കണ്ണീര്‍ മേഘങ്ങള്‍.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബ്, ബിന്ദു എന്നിവരാണ്.

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ ജൂലൈ 19ന് പ്രദര്‍ശനത്തിന് എത്തും . ചിത്രത്തിലെ മുന്‍പ് ഇറങ്ങിയ രണ്ടു ഗാനങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്.

സച്ചിന്‍ ആരാധകനായ പിതാവ് ആ പേര് മകന് നല്‍കുന്നതും, ക്രിക്കറ്റ് ആരാധകനായ മകന്റെ സൗഹൃദവും പ്രണയവുമാണ് ചിത്രം പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ രമേശ് പിഷാരടി, അപ്പനി ശരത് , ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ജൂബി നൈനാന്‍, രഞ്ജി പണിക്കര്‍, മണിയന്‍ പിള്ള രാജു, മാല പാര്‍വതി എന്നിവരാണ് മറ്റു താരങ്ങള്‍.

ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് ഛായാഗ്രഹണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker