ബൈക്കില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം, കാറില്‍ യാത്രക്കാര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം; പുതിയ നിയമത്തോട് സമ്മിശ്ര പ്രതികരണവുമായി പൊതുജനം

റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ഗതാഗത പരിഷ്‌കാരങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണം. പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് എത്രത്തോളം പ്രായോഗികം ആകുമെന്ന സംശയങ്ങള്‍ ഉയരുമ്പോള്‍ തന്നെ അത് ഒഴിവാക്കാനാവാത്തതാണ് എന്ന നിര്‍ദേശവും ഉയരുന്നു. നാലു ചക്ര വാഹനങ്ങളില്‍ ബെല്‍റ്റ് വരുന്നതിനോടും യാത്രക്കാര്‍ക്ക് പൊതുവേ യോജിപ്പാണുള്ളത്. റോഡില്‍ വരുന്ന പരിഷ്‌കാരങ്ങള്‍ താല്‍കാലികമായി ചില ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന വിശ്വാസമാണ് നാട്ടുകാര്‍ക്കുള്ളത്.
തല രക്ഷിക്കാന്‍ ഹെല്‍മറ്റ് കൂടിയേ തീരൂ എന്ന അഭിപ്രായമാണ് യാത്രക്കാരില്‍ പലര്‍ക്കും. എന്നാലിത് എത്രത്തോളം നടപ്പാക്കാനാകുമെന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ട്. തല്ലിപ്പൊളി ഹെല്‍മെറ്റ് വച്ച് പറ്റിച്ചതുകൊണ്ട് കാര്യമില്ലെന്നും ഗുണനിലവാരമുള്ള ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നും പറയുന്നു മറ്റു ചിലര്‍. കാറില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് വേണമെന്ന നിര്‍ദ്ദേശത്തോടും പൊതുവേ യോജിപ്പാണുള്ളത്. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഗതാഗത പരിഷ്‌കാരങ്ങള്‍ യാത്രക്കാരുടെ ജീവന്‍ പെരുവഴിയില്‍ പൊലിയാതിരിക്കാനാണെന്നുള്ള തിരിച്ചറിവാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിനെ അടക്കം അനുകൂലിക്കാര്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker