കര്‍ണ്ണാടക വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കണോ തള്ളണോ എന്ന് സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി

ദില്ലി: കര്‍ണ്ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കണോ തള്ളണോ എന്ന് സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതി. വൈകീട്ട് ആറുമണിക്ക് സ്പീക്കര്‍ എംഎല്‍എമാരെ കാണണമെന്നും കോടതി നിര്‍ദേശിച്ചു. സ്പീക്കറുടെ തീരുമാനം അറിഞ്ഞ ശേഷം കേസ് നാളെ പരിഗണിക്കും. സ്പീക്കര്‍ രാജി സ്വീകരിക്കാതെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സുപ്രിംകോടതിയില്‍ പത്ത് വിമത എംഎല്‍എമാരുടെ ആക്ഷേപം.

സ്പീക്കറുടെ പദവിക്ക് ചേരാത്ത നടപടിയാണിത്. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വൈകുന്നേരം ആറു മണിക്ക് എംഎല്‍എമാര്‍ക്ക് സ്പീക്കറെ കാണാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. രാജി തീരുമാനം സ്പീക്കറെ നേരിട്ട് അറിയിക്കാം. രാജി അംഗീകരിക്കണോ വേണ്ടയോ എന്ന് സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനിക്കണം. സ്പീക്കറുടെ തീരുമാനം നാളെ കേസ് പരിഗണിക്കുന്നതിന് മുന്‍പ് കോടതിയെ അറിയിക്കണം.

15 എംഎല്‍എമാര്‍ രാജി വയ്ക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു എങ്കിലും സുപ്രിം കോടതിയെ സമീപിച്ച പത്ത് എംഎല്‍ എമാര്‍ക്കാണ് സ്പീക്കറെ കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. വിമതരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ സര്‍ക്കാര്‍ താഴെ വീഴും. രാജി അംഗീകരിക്കാതെ വന്നാല്‍ സുപ്രിംകോടതിയിലെ നിയമ നടപടികള്‍ നീണ്ടേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker