മഴ മുടക്കിയ സെമി മത്സരം ഇന്ന് പുനരാരംഭിക്കും; വീണ്ടും മഴ കളിച്ചാല്‍ ഇന്ത്യ ഫൈനലില്‍

മാഞ്ചസ്റ്റര്‍: മഴ കാരണം നിര്‍ത്തിവെച്ച ഇന്ത്യ- ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഫൈനല്‍ മത്സരം ഇന്ന് പുനരാരംഭിക്കും. മഴമൂലം കളി തുടരാനാകുന്നില്ലെങ്കില്‍ ലോകകപ്പ് സെമിയിലും ഫൈനലിലും പകരം ദിനം അനുവദിക്കുമെന്നാണ് ഐസിസി നിയമം. ബാക്കിയുള്ള കളിയാണ് പകരം ദിനത്തില്‍ കളിക്കുക. ഇന്നും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിനെ ഇത് ബാധിക്കില്ല. കാരണം സെമിയില്‍ പകരം ദിനത്തിലും മഴ തുടര്‍ന്നാല്‍ പ്രാഥമികഘട്ടത്തില്‍ ഉയര്‍ന്ന പോയിന്റുള്ള ടീം ഫൈനലിലെത്തും. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ പിന്തള്ളി ഫൈനലിലെത്താം. ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ 15 പോയിന്റാണ്. ന്യൂസിലന്‍ഡിന് 11ഉം.

ഓള്‍ഡ് ട്രഫോര്‍ഡില്‍ ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്. മണിക്കൂറുകളോളം കളി തടസപ്പെട്ടു. മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ മത്സരം റിസര്‍വ് ദിനത്തിലേക്ക് നീളുകയായിരുന്നു.

ഫൈനലിലും പകരം ദിനത്തില്‍ മഴപെയ്ത് കളി ഉപേക്ഷിച്ചാല്‍ ട്രോഫി പങ്കുവയ്ക്കും.രണ്ടാം സെമി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലായിരിക്കും. 14നാണ് ഫൈനല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker