കൊല്ലം ബൈപ്പാസില്‍ കല്ലുന്താഴത്ത് ആംബുലന്‍സും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം ബൈപ്പാസില്‍ കല്ലുന്താഴത്ത് ആംബുലന്‍സും ഇന്നോവ കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു. കൊട്ടാരക്കരയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് കാറുമായി കൂട്ടിയിടിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമല്ല. കാറിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേതാണ് അപകടത്തില്‍പ്പെട്ട ആംബുലന്‍സ്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker