എല്‍പി, യുപി സ്‌കൂളുകളുടെ ഘടനാ മാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം

കൊച്ചി: സംസ്ഥാനത്തെ എല്‍ പി, യു പി സ്‌കൂളുകളുടെ ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ലോവര്‍ പ്രൈമറി (എല്‍ പി) വിഭാഗത്തിലേക്കും ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ അപ്പര്‍ പ്രൈമറി (യു പി) വിഭാഗത്തിലേക്കും മാറ്റുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നിയമം. ഇതിനാണ് ജസ്റ്റിസുമാരായ വി ചിദംബരേഷ്, അലക്‌സാണ്ടര്‍ തോമസ് , അശോക് മേനോന്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഇപ്പോള്‍ അംഗീകാരം നല്‍കിയത്. 40ഓളം ഹര്‍ജികളിലാണ് ഹൈക്കോടതി അനുകൂല ഉത്തരവ് പറഞ്ഞത്.

ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ രണ്ട് ഡിവിഷന്‍ ബഞ്ചുകള്‍ നേരത്തെ പുറപ്പെടുവിച്ച വിധിയും ഫുള്‍ബഞ്ച് ദുര്‍ബലപ്പെടുത്തി. സൗജന്യ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നിയമം ഉള്ളപ്പോള്‍ കേരളത്തില്‍ മറ്റൊരു നിയമം നടപ്പാക്കുന്നത് ചട്ട വിരുദ്ധമാണെന്നും അത്തരം ഒരു ഘടന നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.

എയ്ഡഡ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രാഥമിക സൗജന്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകള്‍ വേണമെന്ന് കേന്ദ്ര നിയമത്തിലെ 6(2) ഭാഗത്ത് പറയുന്നുണ്ട്. ഇതിനെ ദുര്‍ബലപ്പെടുത്തുന്നത് നിയമത്തിന്റേയും ചട്ടത്തിന്റേയും ലംഘനമാണെന്നും കോടതി വിലയിരുത്തി. ഘടനാമാറ്റമില്ലെങ്കിലും ഒന്ന് മുതല്‍ 8 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തടസ്സമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

ഓരോ പ്രൈമറി സ്‌കൂളിനും അടുത്ത് ഹൈസ്‌കൂളുകള്‍ ഉണ്ടെന്നും തുടര്‍പഠനത്തിന് കുട്ടികള്‍ക്ക് അസൗകര്യമില്ലെന്നുമായിരുന്നു വാദം. ഡിവിഷനുകള്‍ വേര്‍പെടുത്തുന്നത് സ്‌കൂളുകളെ ദോഷകരമായി ബാധിക്കുമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കുട്ടികള്‍ക്ക് ഒന്നിലേറെ സ്‌കൂളുകളില്‍ അലഞ്ഞുതിരിയേണ്ട സാഹചര്യമുണ്ടാക്കരുതെന്ന് ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker