ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി; ചട്ടലംഘനങ്ങള്‍ പരിഹരിച്ചു

ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ പാര്‍ത്താസ് കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. സാജന്റെ കുടുംബം പുതിയ പ്ലാന്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ സെക്രട്ടറി എം സുരേശന്റെ നേതൃത്വത്തിലുള്ള സംഘം കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തി.

നഗരസഭ ചുണ്ടിക്കാണിച്ച ആറ് അപാകതകളില്‍ ഭൂരിഭാഗവും പരിഹരിച്ചതായി നഗരസഭാ സെക്രട്ടറി പറഞ്ഞു. നിലവില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിക്കാന്‍ പത്ത് മാസത്തെ സമയം അനുവദിക്കണമെന്ന് സാജന്റെ കുടുംബം നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker