പ്രിയാമണി മലയാളത്തില്‍ വീണ്ടും; ‘പതിനെട്ടാം പടി’ നാളെ മുതല്‍

നടി പ്രിയാമണി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു.

വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത നടി വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണിയുടെ തിരിച്ചുവരവ്.

ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് പ്രിയ എത്തുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തില്‍ മറ്റൊരു അതിഥി താരമായാണ് എത്തുന്നത്. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ്, മനോജ് കെ. ജയന്‍, ലാലു അലക്‌സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കൊപ്പം അറുപത്തിയഞ്ചോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിനയന്‍ – പൃഥ്വിരാജ് ചിത്രം സത്യത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നായികയാണ് പ്രിയമാണി. തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സൈന്റ്, പുതിയ മുഖം, ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നീ ഹിറ്റ് മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പ്രിയാമണി തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഉറുമി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആഗസ്റ്റ് സിനിമാസിനു വേണ്ടി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയാണ് ‘പതിനെട്ടാം പടി’. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker