മാസ് ഡയലോഗും ആക്ഷനുമായി ‘പതിനെട്ടാംപടി’യുടെ ട്രെയിലര്‍

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പതിനെട്ടാം പടി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ആര്യ, അഹാന കൃഷ്ണകുമാര്‍, മനോജ്‌കെ ജയന്‍, ലാലു അലക്‌സ്, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ അഭിനയിക്കുന്നു. ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തമ്മിലുള്ള പോര് പറയുന്ന ട്രെയിലറിന്റെ അവസാനം കിടിലന്‍ ലുക്കിലാണ് മമ്മൂക്ക എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ഫെയ്‌സ്ബുക്കിലൂടെ ട്രെയിലര്‍ പുറത്തിറക്കിയത്. നീട്ടി വളര്‍ത്തിയ മുടിയില്‍ വ്യത്യസ്ത ലുക്കില്‍ എത്തുന്ന മമ്മൂട്ടിയും ‘അതൊരു വലിയ കഥയാ മോനെ പറഞ്ഞു തുടങ്ങിയാല്‍ ഒരു പത്ത് മുപ്പത് കൊല്ലത്തെ ചരിത്രം പറയേണ്ടി വരുമെന്ന’ മാസ് ഡയലോഗും തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന പൃഥ്വിരാജിന്റെ നരേഷനും ട്രെയിലറിന്റെ ആകര്‍ഷണം തന്നെയാണ്.

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 65 പുതുമുഖങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker