ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു’; മോദിയുമായി കൂട്ടിക്കാഴ്ച നടത്തി അബ്ദുള്ളക്കുട്ടി

ദില്ലി: എപി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വെച്ചാണ് അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്ക് ശേഷം അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. അബ്ദുള്ളകുട്ടി ബിജെപിയില്‍ ചേരും എന്നതിന്റെ സൂചനകള്‍ ഉണ്ടെങ്കിലും ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. മോദിയുടെ വികസന മാതൃകകളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker