ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൂടി; കൊച്ചി വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ സമയം വര്‍ദ്ധിപ്പിച്ചു

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനുള്ള സമയ പരിധി വര്‍ദ്ധിപ്പിച്ചു. നാളെ മുതല്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ചെക്ക് ഇന്‍ ചെയ്യാം. നിലവില്‍ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ തുറക്കുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയത് മൂലം പരിശോധന ഹാളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

കൊച്ചി വിമാനത്താവളത്തിലൂടെയുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിനാണ് ചെക്ക് ഇന്‍ ചെയ്യാനുള്ള സമയപരിധി വര്‍ദ്ധിപ്പിച്ചത്.

അവസാന നിമിഷം എത്തുന്ന യാത്രക്കാര്‍ക്ക് പലപ്പോഴും ചെക്ക് ഇന്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കാനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വിമാനത്താവള കമ്പനിയായ സിയാല്‍, വിമാനകമ്പനികളോട് ചെക്ക് ഇന്‍ ചെയ്യാനുള്ള സമയം കൂട്ടാന്‍ ആവശ്യപ്പെട്ടത്. രാജ്യാന്തര യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനുള്ള സൗകര്യം നിലവിലെ പോലെ മൂന്ന് മണിക്കൂറായി തുടരും.

അതേസമയം, തീവ്രവാദ അക്രമണ പശ്ചാത്തലത്തില്‍ ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശപ്രകാരം സുരക്ഷാ പരിശോധന അതീവ കര്‍ശനമാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ കൂടിയാണ് ചെക്ക്ഇന്‍ കൗണ്ടറുകള്‍ നേരത്തെ തുറക്കാന്‍ സിയാല്‍ എയര്‍ലൈനുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker