രാജി സന്നദ്ധത അറിയിച്ചിട്ടില്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കും: പികെ ശ്യാമള

കണ്ണൂര്‍: രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ പികെ ശ്യാമള. തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്. രാജി വയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും ശ്യാമള പറഞ്ഞു. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെതുടര്‍ന്ന് ശ്യാമള പാര്‍ട്ടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാജി സന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്ത പികെ ശ്യാമള തള്ളിയിരിക്കുകയാണ്.

ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്തായിരുന്നു പ്രവാസിയിയ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആന്തൂര്‍ നരസഭയ്‌ക്കെതിരെ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു.

15 കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്റിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്തായിരുന്നു സാജന്‍ ആത്മഹത്യ ചെയ്തത്. കണ്ണൂരില്‍ ബക്കളത്തായിരുന്നു കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം ആരംഭിച്ചത്.സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker