മക്കള്‍ സെല്‍വന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സിന്ധുബാദ്’ ജൂണ്‍ 21 ന്

‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സിന്ധുബാദ്’ മെയ് 16ന് പ്രദര്‍ശനത്തിനെത്തുന്നു. എസ്. യു അരുണ്‍ കുമാറാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് എസ്. യു അരുണ്‍ കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്നത്. ഈ കൂട്ടു കെട്ടിന്റെ പണ്ണയാരും പത്മിനിയും, ഇന്‍സ്‌പെക്ടര്‍ സേതുപതി എന്നീ ചിത്രങ്ങള്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തത പുലര്‍ത്തിയ വിജയ ചിത്രങ്ങളായിരുന്നു.

അഞ്ജലിയാണ് ‘സിന്ധുബാദ്’ നായിക.വിജയ് സേതുപതിയുടെ പുത്രന്‍ സൂര്യാ സേതുപതി ഈ ചിത്രത്തില്‍ അച്ഛനോടൊപ്പം അഭിനയിക്കുന്നുവെന്നതും ശ്രദ്ധേയമാണ് . സിന്ധുബാദിന്റെ ഉള്ളടക്കത്തെ കുറിച്ച് ആരായവേ സംവിധായകന്‍ അരുണ്‍ കുമാര്‍ ഇങ്ങനെ പറഞ്ഞു. ‘ തെങ്കാശിയില്‍ കളവുകള്‍ നടത്തി ജീവിക്കുന്ന വിജയ് സേതുപതിയും മലേഷ്യയില്‍ ജോലി ചെയ്തു നാട്ടില്‍ മടങ്ങിയെത്തുന്ന അഞ്ജലിയും തമ്മില്‍ പ്രണയബദ്ധരാവുന്നു .

തന്റെ പ്രണയം സഫലമാവാനും ജീവിത മാര്‍ഗ്ഗം കണ്ടെത്തുവാനും വേണ്ടി സേതുപതി തായ്ലണ്ടിലേക്കു പോകുന്നു .അതിനു ശേഷം കഥ നടക്കുന്നത് തായ്ലണ്ടിലാണ് .അവിടെ നടക്കുന്ന ആക്ഷനാണ് സിനിമ .നല്ല സ്പീഡുള്ള ആക്ഷന്‍ ചിത്രമാണിത് .കാണികളുടെ തച്ചോറിനു ജോലി കൊടുക്കന്ന സിനിമ .അതായതു അടുത്ത രംഗം എന്തായിരിക്കും എന്ന് ഊഹിതായ്ലണ്ടില്‍ നിന്നും കഥയുടെ വേഗത കൂടി ചൂട് പിടിക്കും .

പ്രേമവും ആക്ഷനും മിശ്രിതമായ ജോണറില്‍ രസകരമാവാന്‍ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ ചെയ്തിട്ടുണ്ട് .ഞങ്ങളുടെ മുന്‍ ചിത്രമായ ഇന്‍സ്പെക്ടര്‍ സേതുപതി കാണികളെ എന്റര്‍ടെയിന്‍ചെയ്തതുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ ഇതില്‍ ആ എന്റര്‍ടെയിന്‍മെന്റിന്റെ വിഹിതം കൂടുതലാണ് .ഇടവേളയ്ക്കു ശേഷം വിജയ് സേതുപതിയുടെ മകന്‍ സൂര്യയെ അവന്‍ കുട്ടിയായിരിക്കുമ്പോള്‍ തൊട്ടു കാണുന്നവനാണ് ഞാന്‍ .

എപ്പോഴും വളരെ ആക്റ്റീവും ഉത്സാഹവന്നുമാണ് സൂര്യ .ഇതിനു മുമ്പ് കൊച്ചു കൊച്ചു വേഷങ്ങള്‍ ചെയ്തിട്ടുണ്ട് .ഈ കഥാപാത്രം എഴുതുമ്പോള്‍ തന്നെ അവനാണ് അനുയോജ്യന്‍ എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു .സിനിമയില്‍ അച്ഛനും മകനുമായിട്ടല്ല അവര്‍ അഭിനയിക്കുന്നത് .വിജയ് സേതുപതിക്കൊപ്പം ചേര്‍ന്ന് കളവു നടത്തുന്ന കൂട്ടാളിയായിട്ടാണ് സൂര്യ അഭിനയിക്കുന്നത് .

ഇവരുടെ എപ്പിസോഡ് രസകരമായ മറ്റൊരു ഘടകമായിരിക്കും . മറ്റൊരു പ്രത്യേകത യുവന്‍ ശങ്കര്‍ രാജയുടെ മാസ്സ് പശ്ചാത്തല സംഗീതമാണ്. യുവന്‍ തന്നെയാണ് ചിത്രത്തില്‍ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.ഏ.ആര്‍.റഹ്മാന്റെ മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്ക് വേണ്ടി ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും ,റൂബെന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

തെങ്കാശി ,ചെന്നൈ ,മലേഷ്യാ ,തായ്ലന്‍ഡ് എന്നിവിടങ്ങളിലായി ഇതുവരെ സിനിമകള്‍ ചിത്രീകരിക്കാത്ത പുതുമയാര്‍ന്ന ലൊക്കേഷനുകളിലാണ് സിന്ധുബാദ് ചിത്രീകരിച്ചിരിക്കുന്നത്.സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍മാരാണെന്നതും പ്രത്യേകതയാണ് . ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മക്കള്‍ സെല്‍വന്റെ സിന്ധുബാദ് ജൂണ്‍ 21 ന് രമ്യാ മൂവീസ് കേരളത്തില്‍ റിലീസ് ചെയ്യും .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker