നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു

നിപ രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. നന്നായി ഉറങ്ങാനും കഴിയുന്നുണ്ട്. മെഡിക്കല്‍ കോളെജില്‍ ഐസലേഷന്‍ വാര്‍ഡിലുള്ള ഏഴ് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ നില സ്‌റ്റേബിളായി തുടരുന്നു. മറ്റു ചികിത്സകള്‍ തുടരുന്നതിന് ഇവരില്‍ ഒരാളെ വാര്‍ഡിലേക്കും മറ്റേയാളെ ഐസിയുവിലേക്കും മാറ്റിയിട്ടുണ്ട്.

എറണാകുളം മെഡിക്കല്‍ കോളെജില്‍ ഇന്നലെ പരിശോധിച്ച 5 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇന്ന് 10 സാമ്പിളുകളുടെ പരിശോധന നടന്നു വരുന്നു.

നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിവരുടെ ലിസ്റ്റിലുള്ള 329 പേരില്‍ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇവരില്‍ 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമുള്‍പ്പെട്ടവരാണ്. എല്ലാവരുടെയും ആരോഗ്യനില സ്‌റ്റേബിളായി തുടരുന്നു.

വിദഗ്ദ്ധസംഘം ആലുവ പാലസില്‍ 45 വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. നാളെ പറവൂര്‍ മേഖലയില്‍ നിന്ന് വവ്വാലിന്റെ സാംപിളുകള്‍ ശേഖരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker