ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം വിജയം; ആവേശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. 36 റണ്‍സിനാണ് ഓസ്‌ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിംഗിനിറങ്ങി 352 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയ്ക്ക് ഒരുഘട്ടത്തിലും വെല്ലുവിളിയാകാന്‍ കങ്കാരുക്കള്‍ക്ക് കഴിഞ്ഞില്ല. അവസാന പന്തില്‍ പത്താമത്തെ വിക്കറ്റും കളഞ്ഞ് 316 റണ്‍സ് നേടാനേ അവര്‍ക്ക് സാധിച്ചുള്ളൂ.

വെറും 109 പന്തില്‍ 117 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണായത്. 82 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും 57 റണ്‍സുമായി രോഹിത് ശര്‍മയും ധവാന് പിന്തുണ നല്‍കി. പാണ്ഡ്യ 48 റണ്‍സും രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്കായി വാര്‍ണര്‍ 56 റണ്‍സും സ്മിത്ത് 69 റണ്‍സുമെടുത്തു. ഖ്വാജ 42 റണ്‍സും അലെക്‌സ് കാരെയ് 55 റണ്‍സും സ്‌കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റണ്‍റേറ്റ് കാത്തുസൂക്ഷിക്കുന്നതില്‍ പാളിച്ചപറ്റി. ഇതോടെ അവസാന ഓവറില്‍ 42 റണ്‍സ് നേടേണ്ട അവസ്ഥയിലെത്തി കാര്യങ്ങള്‍. ഭുവനേശ്വര്‍ കുമാറും ബുംറയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker