മികച്ച തുടക്കവുമായി ഗ്രാന്‍ഡ് ഫാദര്‍; കുടുംബ പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് ജയറാം ചിത്രം

ആടു പുലിയാട്ടം എന്ന സൂപ്പര്‍ സിനിമയ്ക്കു ശേഷം ജയറാമുമായി ഒന്നിച്ച് നിര്‍മാതാക്കളായ ഹസീബ് ഹനീഫും നൗഷാദ് ആലത്തൂര്‍ നിര്‍മ്മിച്ച ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അഭിനയമികവുകൊണ്ട് ഓരോ കഥാപാത്രവും അവരവരുടെ മികവ് തെളിയിച്ചിരിക്കുകയാണ് സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം നമ്മളുടെ ഏതോ എവിടെയോ നഷ്ടപ്പെട്ട സൗഹൃദം ഓര്‍മപ്പെടുത്തുകയാണ്.

ജയറാമിനൊപ്പം ന്യൂജന്‍ വാക്ക് ഉപയോഗിച്ചാല്‍, ‘ചങ്ക് ബ്രോ’ ആയി ബാബുരാജ് എത്തുമ്പോള്‍ ആര്‍ക്കാണ് പ്രാധാന്യമെന്ന് പ്രേക്ഷകരുടെ മനസ്സില്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ വിലയിരുത്തപ്പെടുന്ന അഭിനയം തന്നെയാണ്. എന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ധര്‍മ്മജന്‍ വലിയൊരു കയ്യടിയാണ് തിയറ്ററിനുള്ളില്‍ നിന്നും കരസ്ഥമാക്കുന്നത്.

സംവിധായകനെന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്ല സിനിമകള്‍ സമ്മാനിച്ച ജോണി ആന്റണിയുടെ കഥാപാത്രം സൗഹൃദ കൂട്ടായ്മയില്‍ മറ്റൊരു പൊന്‍തൂവല്‍ ആണ് .കലാഭവന്‍ മണിയുടെ ജീവിത കഥ പറഞ്ഞ് ചാലക്കുടിക്കാരന്‍ ചങ്ങാതി യിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച സെന്തില്‍ താന്‍ എന്നും സ്‌നേഹിക്കുന്ന കലാഭവന്‍ മണിയുടെ പാട്ടിനെക്കുറിച്ച് എതിര്‍ക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി കൊണ്ടാണ് സിനിമയില്‍ ആദ്യം എത്തുന്നത്.

പിന്നീട് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സിനിമാപ്രേക്ഷകരുടെ സ്വന്തം വിജയരാഘവന്‍ അച്ഛന്‍ കഥാപാത്രത്തില്‍ മികവുറ്റ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. അമ്മ എന്ന രീതിയിൽ മല്ലികാ സുകുമാരനും തിളങ്ങുന്നു. മിന്നുന്ന പ്രകടനമാണ് സുരഭിയും ദിവ്യാ പിള്ളയും ആശ അരവിന്ദും കാഴ്ചവെച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനെ ആക്ഷന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തികച്ചും ഫാമിലി എന്റര്‍ടൈനര്‍ ആണ് ചിത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker