അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് വിജയം

മഴമൂലം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം ഉപയോഗിച്ച ഈ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 36.5 ഓവറില്‍ 201 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ 32.4 ഓവറില്‍ വെറും 152 റണ്‍സ് മാത്രമെടുത്ത് പത്തിമടക്കി.

ശ്രീലങ്ക 33 ഓവറില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 182 റണ്‍സ് മാത്രമെടുത്ത് തകര്‍ന്ന് നില്‍ക്കവെയാണ് മഴ പെയ്തത്. രണ്ടര മണിക്കൂറുകള്‍ക്ക് ശേഷം കളി വീണ്ടും തുടങ്ങിയപ്പോഴും ലങ്ക ശൈലിവിട്ടില്ല. 201 റണ്‍സിന് എല്ലാവരും പുറത്ത്. തുടര്‍ന്നാണ് ഓവറും സ്‌കോറും പുനര്‍നിശ്ചയിക്കപ്പെട്ടത്.

ഇതോടെ 41 ഓവറില്‍ 187 റണ്‍സായിമാറി അഫ്ഗാന്റെ വിജയത്തിന് വേണ്ടത്. എന്നാല്‍ ഇതും നേടാനാകാതെ അഫ്ഗാന്‍ കളി അടിയറവുവെച്ചു. 81 പന്തില്‍ 78 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ശ്രീലങ്കയെ നാണം കെടുന്നതില്‍നിന്നും രക്ഷിച്ചത്. അഫ്ഗാന്‍ നിരയില്‍ എടുത്തുപറയാവുന്ന പ്രകടനം ആരും കാഴ്ച്ചവെച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker