രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെത്തി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും; പാര്‍ട്ടി അധ്യക്ഷന്റെ ജില്ലാ സന്ദര്‍ശനം ഉത്സവമാക്കി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെത്തി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകരെ അഭിവാദ്യം
ചെയ്തുകൊണ്ടുളള റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുല്‍ പത്രിക നല്‍കാനെത്തുക. പ്രിയങ്ക ഗാന്ധി, മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കളും രാഹുലിനൊപ്പം പത്രികാ സമര്‍പ്പണത്തിന് എത്തും.

പത്രിക നല്‍കാന്‍ രാഹുല്‍ ഗാന്ധി കോഴിക്കോട് നിന്നും പത്ത് മണിയോടെ കല്‍പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങും.
രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ തുറവാഹനത്തില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തുള്ള റോഡ് ഷോ. പിന്നിട് ജില്ല കളക്ടറേറ്റിലെത്തി നാമനിര്‍ദേശപത്രിക നല്‍കും. മണിക്കൂറുകള്‍ മാത്രമേ രാഹുല്‍ മണ്ഡലത്തില്‍ ഉണ്ടാകുകയുളളു എങ്കില്‍പ്പോലും പാര്‍ട്ടി അധ്യക്ഷന്റെ ജില്ലാ സന്ദര്‍ശനം ഉത്സവമാക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം

പ്രിയങ്ക ഗാന്ധി, മുകുള്‍ വാസ്‌നിക്, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പം പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. സുരക്ഷാചുമതലയുളള എസ്പിജി സംഘം നഗരത്തിലുടനീളം ബാരിക്കേഡുകള്‍ സ്ഥാപിച്ചു. രാഹുല്‍ വന്നിറങ്ങുന്ന എസ്‌കെഎംജെ സ്‌കൂള്‍ പരിസരം പൂര്‍ണ്ണമായും എസ്പിജിയുടെ നിയന്ത്രണത്തിലാണ്. ഉച്ചയോടെ രാഹുല്‍ ദില്ലിയിലേക്ക് മടങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker