രാഹുല്‍ മത്സരിക്കുന്നുവെന്നത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണെന്ന് കോടിയേരി; സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫ് ഭയപ്പെടുന്നില്ല

തിരുവനന്തപുരം: രാഹുല്‍ മത്സരിക്കുന്നുവെന്നത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

രാഹുലിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫ് ഭയപ്പെടുന്നില്ല. നല്ല ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇടത് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളതെന്നും കോടിയേരി പറഞ്ഞു.

ടി.സിദ്ദിഖിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് വേണ്ടി രമേശ് ചെന്നിത്തലയും വയനാടിനായി കടിപിടി കൂടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ അവിടേയ്ക്ക് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചതെന്നും ഇത് ഉമ്മന്‍ ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണെന്നും കോടിയേരി പറഞ്ഞു.

വയനാട്ടിലും അമേഠിയിലും വിജയം നേടാന്‍ കഴിഞ്ഞാല്‍ ഏത് മണ്ഡലത്തിലെ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കുമെന്ന് രാഹുലും കോണ്‍ഗ്രസും വ്യക്തമാക്കണം. രാഹുല്‍ വയനാട്ടില്‍ പരാജയപ്പെട്ടാല്‍ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയും രാഷ്ട്രീയ അന്ത്യമാകും.

അതിനാല്‍ അവര്‍ എണ്ണയിട്ട യന്ത്രം പോലെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker