രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് സൂചന; കെപിസിസിയുടെ അഭ്യര്‍ത്ഥനയില്‍ അനുകൂല പ്രതികരണമുണ്ടായേക്കും; പിന്മാറാന്‍ തയ്യാറാണെന്ന് ടി സിദ്ദിഖ്

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് സൂചന. വയനാട്ടില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് ഉമ്മന്‍ചാണ്ടിയും കെപിസിസി നേതൃത്വവും ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുല്‍ഗാന്ധിക്ക് താല്‍പര്യമാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വയനാട്ടില്‍ ടി സിദ്ദിഖിനെയാണ് പരിഗണിക്കുക എന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമായ സാഹചര്യത്തിലാണ് ഇപ്പോള്‍ രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് വന്നേക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇക്കാര്യം ടി സിദ്ധിഖിനെ അറിയിച്ചിട്ടുണ്ടെന്നും സിദ്ദിഖ് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതായും ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഏഴാം പട്ടിക വന്നിട്ടും അതില്‍ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം ഒഴിച്ചിട്ടതില്‍ ഒരു സസ്‌പെന്‍സ് ഉണ്ടായിരുന്നുവെന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നല്‍കാതിരുന്നത് ഇങ്ങനെയൊരു സസ്‌പെന്‍സ് കരുതിവെക്കാനാണെന്ന രീതിയിലുള്ള സൂചനകളാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ പുറത്തുവിടുന്നത്. ഉമ്മന്‍ചാണ്ടിയും കെപിസിസിയും കോണ്‍ഗ്രസ് അധ്യക്ഷനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞിട്ടില്ല.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ ഇന്ത്യയുടെ വടക്കും തെക്കും നിന്നും ഒരേസമയം മത്സരിച്ച് വിജയിക്കുകയെന്ന ലക്ഷ്യം തന്നെയാവും കോണ്‍ഗ്രസ് സഫലമാക്കുക. അമേഠ്യയ്‌ക്കൊപ്പം വയനാട്ടില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യമാകും കോണ്‍ഗ്രസിനുണ്ടാകുക. ഇത്തരമൊരു അഭ്യര്‍ത്ഥനയ്ക്ക് രാഹുല്‍ ഗാന്ധി അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന് വലിയൊരാവേശം തന്നെയാവും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളില്‍ എ ഗ്രൂപ്പിന് വയനാട് കിട്ടണമെന്നുള്ളത് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും കടുത്ത തീരുമാനമായിരുന്നു. വിട്ടുവീഴ്ചകള്‍ ചെയ്‌തെങ്കിലും ഐ ഗ്രൂപ്പിന്റെ മുന്നില്‍ ഒരുതരത്തിലും മുട്ടുമടക്കാതെ ഉമ്മന്‍ചാണ്ടി കൃത്യമായ നിലപാട് സ്വീകരിച്ചത് വയനാട് മണ്ഡലത്തിന്റെ കാര്യത്തിലായിരുന്നു. വയനാട്ടില്‍ സിദ്ദിഖ് മറ്റൊരിടത്തും മത്സരിക്കില്ല എന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി എല്ലാ ചര്‍ച്ചകളിലും സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ ഈ ഉറച്ച കോട്ട എ ഗ്രൂപ്പിന് വേണമെന്ന ഉമ്മന്‍ചാണ്ടി എല്ലാ ചര്‍ച്ചകളിലും സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ ഈ ഉറച്ച കോട്ട എ ഗ്രൂപ്പിന് വേണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഉറച്ച തീരുമാനത്തെത്തുടര്‍ന്ന് കെപിസിസി നേതൃത്വവും ഐ ഗ്രൂപ്പും വഴങ്ങുകയായിരുന്നു.

സിദ്ദിഖിന് തന്നെ സീറ്റ് നല്‍കുന്നുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നും. സിദ്ദിഖ് വയനാട്ടില്‍ പ്രചരണ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് വന്നേക്കുമോ എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉയരുന്നത്. ഇതിനുവേണ്ടിയാണോ വയനാട് സീറ്റിന്റെ കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാതിരുന്നതെന്നുള്ള സംശയങ്ങളും ഉയരുന്നു.

രാഹുല്‍ഗാന്ധി വരികയാണെങ്കില്‍ തീര്‍ച്ചയായും ഉമ്മന്‍ചാണ്ടിയേയും എ ഗ്രൂപ്പിനേയും സംബന്ധിച്ചിടത്തോളം ആ സീറ്റ് വിട്ടുനല്‍കേണ്ടി വരുന്നത് സന്തോഷമുള്ള കാര്യം തന്നെയായിരിക്കും. രാഹുല്‍ഗാന്ധിക്ക് വേണ്ടി സീറ്റ് വിട്ടുനല്‍കേണ്ടി വരുന്നത് വ്യക്തിപരമായി സിദ്ദിഖിനെ സംബന്ധിച്ചും സന്തോഷം നല്‍കുന്ന കാര്യമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker