രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: ദേശീയ തലത്തില്‍ ചര്‍ച്ചാ വിഷയമായി വയനാട് ലോക്‌സഭാ മണ്ഡലം

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാട് ലോക്‌സഭാ മണ്ഡലം ദേശീയ തലത്തില്‍ ചര്‍ച്ചാ വിഷയമാകുകയാണ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ പ്രവര്‍ത്തകരും ആവേശത്തിലാണ്. രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനും വ്യക്തമാക്കി.

നിലവില്‍ സ്ഥനാര്‍ത്ഥിയായി ടി സിദ്ദിഖ് പ്രചരണം ആരംഭിച്ചിരുന്നെങ്കിലും അപ്രക്ഷിതമായി രാഹുല്‍ ഗാന്ധി മത്സര രംഗത്തേക്ക് കടന്നു വരുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദേശീയ അധ്യക്ഷന്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നുന്നെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലക്യഷ്ണന്‍ എംഎല്‍എയും പ്രതികരിച്ചു. വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിലുടെ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളില്‍ വന്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker