ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ടയില്ല

ദില്ലി: ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയില്ല. പിഎസ് ശ്രീധരന്‍പിള്ളയെ പിന്തള്ളി കെ സുരേന്ദ്രന് സീറ്റ് ലഭിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ തെരഞ്ഞെടുപ്പ് സമിതിയില്‍ ധാരണയായെങ്കിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അന്തിമമായി നീളുകയാണ്. ഇതോടെ സീറ്റിനെച്ചൊല്ലി ബിജെപിയില്‍ ചേരിപ്പോരും രൂക്ഷമായിരിക്കുകയാണ്.

ആന്ധ്രപ്രദേശ്, അസം, മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ 36 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നതാണ് ബിജെപിയുടെ രണ്ടാമത്തെ പട്ടിക. ഇന്നലെ അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി ആണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. സാങ്കേതിക കാരണങ്ങളാല്‍ ആണ് ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്തനംതിട്ട സ്ഥാനം പിടിക്കാത്തത് എന്നായിരുന്നു ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ പറഞ്ഞിരുന്നത്.

രണ്ടാമത്തെ ലിസ്റ്റില്‍ ഒന്നാമത്തെ കളത്തില്‍ പത്തനംതിട്ട സ്ഥാനം പിടിക്കുമെന്നും പല നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാമത്തെ പട്ടികയിലും പത്തനംതിട്ട സ്ഥാനം പിടിക്കാത്തതിനാല്‍ ബിജെപി ദേശിയ നേതൃത്വത്തിന് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാട് ഉണ്ടെന്ന സംശയം ബലപെടുകയാണ്. ആര്‍എസ്എസ് പിന്തുണയുള്ള കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കും എന്ന സൂചനകള്‍ ആയിരുന്നു നേരത്തെ പുറത്ത് വന്നിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker