ന്യൂസിലാന്‍ഡിലെ പള്ളിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ബുര്‍ജ് ഖലീഫ

ന്യൂസിലാന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ബുര്‍ജ് ഖലീഫ. ദുബായിയില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലാണ് കൊല്ലപ്പെട്ടവര്‍ക്ക് ആദരസൂചകമായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത അര്‍ഡേണിന്റെ ചിത്രം തെളിഞ്ഞത്.

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്തക്ക് നന്ദി പറഞ്ഞുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തം ട്വീറ്റ് ചെയ്തിരുന്നു. ഭീകരാക്രമണത്തിനു ശേഷമുള്ള ജസീന്തയുടെ ഇടപെടലുകളും മറ്റും വളരെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മാര്‍ച്ച് 15നായിരുന്നു ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളില്‍ ഭീകരാക്രമണം ഉണ്ടായത്. ഓസ്‌ട്രേലിയന്‍ പൗരന്‍ പള്ളിയില്‍ എത്തിയവര്‍ക്കു നേരെ വെടിയുതിര്ക്കുകയായിരുന്നു. വെള്ളിയാഴ്ച്ചയായതിനാല്‍ നിരവധിയാളുകള്‍ പള്ളിയിലെത്തിയിരുന്ന സമയത്തായിരുന്നു വെടിയുതിര്‍ത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker