ജഡ്ജിമാര്‍ക്ക് 250 കോടി, വക്കീലുമാര്‍ക്ക് 50 കോടി, ബിജെപി കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്കെല്ലാംകൂടി 1000 കോടി; യദ്യൂരപ്പയുടെ ഡയറിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്

കര്‍ണാടക മുഖ്യമന്ത്രിയാകുവാന്‍ യദ്യൂരപ്പ മുടക്കിയ 1800 കോടിയില്‍ 250 കോടി മുടക്കിയത് ജഡ്ജിമാരെ സ്വാധീനിക്കാന്‍. എന്നാല്‍ ഏത് കേസ് എങ്ങനെ എന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വക്കീലുമാര്‍ക്കും 50 കോടി നല്‍കിയിട്ടുണ്ട്. രാജ്യാന്തര മാസികയായ കാരവന്‍ പുറത്തുവിട്ട രേഖകളിലാണ് യദ്യൂരപ്പയുടെ ചെയ്തികള്‍ വ്യക്തമാകുന്നത്.

കാരവന്‍ പുറത്തുവിട്ട രേഖകള്‍ ഉയര്‍ത്തിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല പത്രസമ്മേളനം നടത്തി. യദ്യൂരപ്പയുടെ ഡയറിയിലെ തെളിവുകള്‍ സഹിതമാണ് കാരവന്‍ തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ ആദായനികുതി വകുപ്പിന്റെ കൈവശമാണ് യദ്യൂരപ്പയുടെ ഡയറികളുള്ളത്. ഇതാണ് കാരവന്‍ പുറത്തുവിട്ടത്.

എങ്ങനെയാണ് 1800 കോടി ചെലവഴിച്ചതെന്ന് മാഗസിന്‍ വിശദമാക്കുന്നുണ്ട്. യദ്യൂരപ്പതന്നെ ഡയറിയില്‍ കുറിച്ചതാണിത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് 150 കോടി, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക്150 കോടി, രാജ്‌നാഥ് സിംഗിന് 100 കോടി, അധ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി, ഇതിനുപുറമെ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടിയും കൊടുത്തു. കേന്ദ്ര കമ്മറ്റിയിലെ അംഗങ്ങള്‍ക്കെല്ലാംകൂടി 1000 കോടിയും നല്‍കിയിട്ടുണ്ട്.

ഡയറിയില്‍ പറയുന്നത് തെറ്റാണോ ശരിയാണോ എന്ന് പറയേണ്ടത് ബിജെപി നേതൃത്വമാണ്. ലോക്പാല്‍ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാവണം. തെറ്റാണെങ്കില്‍ ഈ റിപ്പോര്‍ട്ടിനെതിരെ നടപടി സ്വീകരിക്കുമോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker