സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. സോഷ്യല്‍ മീഡിയയിലൂടെയോ മറ്റ് രീതികളിലോ പ്രചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
സോഷ്യല്‍ മീഡിയയിലൂടെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്നണിയോട് അടുപ്പം അറിയിച്ചുകൊണ്ടുളള പോസ്റ്റുകള്‍ ഇടാനോ ഷെയര്‍ ചെയ്യാനോ പാടില്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് പരാതി ലഭിച്ചാലോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ കണ്ടെത്തിയാലോ കുറ്റം ചെയ്ത ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്യുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
പോളിങ്ങോ കൗണ്ടിങ്ങോ ഏജന്റുമാരായി പോകുന്നതിനും വിലക്കുണ്ട്. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker