ബിജെപിയില്‍ ചേരാന്‍ പോകുന്ന നേതാക്കളെ ഓഫര്‍ നല്‍കിയാണ് കോണ്‍ഗ്രസ് പിടിച്ചു നിറുത്തുന്നതെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയില്‍ ചേരാന്‍ പോകുന്ന നേതാക്കളെ ഓഫര്‍ നല്‍കിയാണ് കോണ്‍ഗ്രസ് പിടിച്ചു നിറുത്തുന്നത്. നാല് വോട്ട് പിടിച്ച് സീറ്റ് നേടാന്‍ എസ്ഡിപിയും ആര്‍എസ്എസുമായി സഹകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ എ കെ ജി ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ കാല്‍ടെക്‌സില്‍ ഉള്ള എ കെ ജി പ്രതിമയില്‍ മുഖ്യമന്ത്രി പുഷ്പ ചക്രം അര്‍പ്പിച്ചു. പരിപാടിയില്‍ ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എം വി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍, എ എന്‍ ഷംസീര്‍, കെ കെ രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker