ശബരിമലയില്‍ എന്തിനായിരുന്നു കോലാഹലങ്ങള്‍? വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് കുമ്മനം

പമ്പ: ശബരിമല വിഷയങ്ങളില്‍ പ്രതികരണം അക്കമിട്ട് നിരത്തി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമലയില്‍ എന്തിനായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും എന്തിന് ഇപ്പോള്‍ അത് പിന്‍വലിച്ചുവെന്നും കുമ്മനം ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുമ്പ് ശബരിമല ദര്‍ശനത്തിന് എത്തിയതാണ് കുമ്മനം

കോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പിന്നെ എന്തിനായിരുന്നു കോലാഹലങ്ങള്‍? കള്ളക്കേസുകളില്‍ എന്തിനാണ് നേതാക്കളെ കുടുക്കിയത് ? സുരേന്ദ്രനെ എന്തിന് അറസ്റ്റ് ചെയ്തുവെന്നും കുമ്മനം ചോദിച്ചു. ഈ വിഷയങ്ങളെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് മത്സരിക്കാനായി മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കഴിഞ്ഞ ദിവസമാണ് കുമ്മനം കേരളത്തിലെത്തിയത്. തിരുവനന്തരപുരം വിമാനത്താവളത്തിലെത്തിയ കുമ്മനത്തിന് വലിയ സ്വീകരണമാണ് ബിജെപി നേതൃത്വം നല്‍കിയത്. ബിജെപി ദേശീയ നേതൃത്വം നേരിട്ടാണ് കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker