റഫാല്‍: മറ്റെല്ലാ വിഷയത്തേക്കാളും വലുത് രാജ്യസുരക്ഷയാണെന്ന് കെ കെ വേണുഗോപാല്‍

ദില്ലി: രാജ്യത്തിന്റെ സുരക്ഷയാണ് മറ്റെല്ലാ വിഷയത്തെക്കാളും വലുത്. പൊതു മണ്ഡലത്തില്‍ ഇപ്പോള്‍ ഉണ്ടെങ്കിലും റഫാല്‍ രേഖകള്‍ കോടതി പരിഗണിക്കരുത്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരവും, വിവരാവകാശ നിയമ പ്രകാരവും ഇവ രഹസ്യ രേഖകള്‍ ആണ്. അനധികൃതമായാണ് ഹര്‍ജിക്കാര്‍ ഇത് കൈക്കലാക്കിയതെന്നും അതിനാല്‍ ഇവ പരിഗണിക്കരുതെന്നും കെ കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ എതിര്‍പ്പ് പ്രതിരോധ രംഗമായി ബന്ധെപ്പട്ടതോ, രാജ്യ സുരക്ഷയോ അല്ല. മറ്റ് പലതുമാണ്. പൊതു താത്പര്യമാണ് പരിഗണിക്കേണ്ടത്. അത് രാജ്യ താത്പര്യത്തെ കാള്‍ വലുതാണ്. ഈ രേഖകള്‍ എല്ലാം ഇപ്പോള്‍ പൊതു മണ്ഡലത്തില്‍ ഉണ്ട്. ഇതില്‍ പലതും സര്‍ക്കാര്‍ തന്നെ വേണ്ടപ്പെട്ട മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയിട്ടുണ്ട്. പല വിഷയങ്ങളും സിഎജി റിപ്പോര്‍ട്ടിലുമുള്ളതായി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

പരസ്യമായ രേഖകള്‍ക്ക് രഹസ്യ രേഖകളുടെ പരിരക്ഷ ലഭിക്കില്ല. സിഎജി റിപ്പോര്‍ട്ടില്‍ പത്തോളം പ്രതിരോധ കരാറുകളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇവ എല്ലാം പരസ്യമാണ്. അതുകൊണ്ട് തന്നെ പ്രതിരോധ കരാറുകള്‍ രാജ്യ സുരക്ഷയെ ബാധിക്കുമെന്ന വാദം തെറ്റാണെന്നും ഭൂഷണ്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker