മാണിയുമായി യോജിച്ചു പോകാനാകില്ല; ജോസഫ് ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കോട്ടയം ലോക്‌സഭ സീറ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നപരിഹാരത്തിന് സാധ്യതകള്‍ തേടി പിജെ ജോസഫ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സന്ദര്‍ശിച്ചു. മോന്‍സ് ജോസഫ് അടക്കമുള്ള നേതാക്കളുമായാണ് പിജെ ജോസഫ് യുഡിഎഫ് നേതാക്കളെ സന്ദര്‍ശിക്കുന്നത്. ചെന്നത്തലയുടെ വീട്ടില്‍ കൂടിക്കാഴ്ച ഇപ്പോഴും പുരോഗമിക്കുകയാണ്.

കെഎം മാണിയുമായി യോജിച്ചു പോകാന്‍ സാധിക്കില്ല എന്നതാണ് പിജെ ജോസഫിന്റെ നിലപാട്. പാര്‍ട്ടിയില്‍ ഏകപക്ഷീയമായ രീതിയില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നും നീതി കിട്ടിയില്ലെന്നും യുഡിഎഫ് ഇടപെടണം എന്നുമാണ് പിജെ ജോസഫ് ആവശ്യപ്പെടുന്നത്. മുന്നണി വിടില്ലെന്നും യുിഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker