അമിത് ഭണ്ഡാരിയെ ആക്രമിച്ച ക്രിക്കറ്റ് താരത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് ഭണ്ഡാരിയെ ആക്രമിച്ച സംഭവത്തില്‍ ദില്ലി അണ്ടര്‍ 23 ക്രിക്കറ്റ് ടീം അംഗം അനൂജ് ദേധയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളില്‍ നിന്നും താരത്തെ വിലക്കുന്നതായി കഴിഞ്ഞ ദിവസം ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ അറിയിച്ചു.

ദില്ലിയില്‍ നടന്ന അണ്ടര്‍ 23 സെലക്ഷന്‍ ട്രയല്‍സിലാണ് ഒരു സംഘം ആളുകള്‍ ഭണ്ഡാരിയെ ആക്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു 15 പേരടങ്ങുന്ന സംഘം ഭണ്ഡാരിയെ മര്‍ദ്ദിച്ചത്. ആക്രമണത്തിനു നേതൃത്വം നല്‍കിയ അനൂജിനെയും ഗുണ്ടാസംഘത്തിലെ ഒരാളെയും പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker