രാഷ്ട്രീയക്കാരനാവാന്‍ താത്പര്യമില്ല’, ഫുട്‌ബോളും സിനിമയും ജോലിയുമായി കഴിയാനാണ് ഇഷ്ടമെന്ന് ഐഎം വിജയന്‍; ആലത്തൂര്‍ മണ്ഡലം പിടിക്കാനുള്ള ആദ്യ ചുവട് പിഴച്ച് കോണ്‍ഗ്രസ്‌

തൃശ്ശൂര്‍: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുവാന്‍ താത്പര്യമില്ലെന്ന് കായികതാരം ഐഎം വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താന്‍ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോളും ജോലിയും സിനിമയുമായി കഴിയാനാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ ബോധവും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായി നല്ല രീതിയിലുള്ള ബന്ധവുമുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള ആഗ്രഹം തനിക്കില്ലെന്നും ഐഎം വിജയന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പല കായിക താരങ്ങളേയുംസിനിമാ താരങ്ങളേയും രാഷ്ട്രീയ കളത്തിലിറക്കാന്‍ ആഞ്ഞ് ശ്രമിക്കുകയാണ് രാഷ്ട്രീയക്കക്ഷികള്‍.

കെആര്‍ നാരായണനുശേഷം കോണ്‍ഗ്രസിന് വേരുറപ്പിക്കാന്‍ സാധിക്കാത്ത മണ്ഡലമാണ് ആലത്തൂര്‍. ഇപ്പോള്‍ സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലം തിരിച്ചുപിടിക്കാന്‍ കായികതാരങ്ങളുടേയും സിനിമ താരങ്ങളുടേയും പുറകെയാണ് കോണ്‍ഗ്രസ്.

2009ലാണ് ഒറ്റപ്പാലം ആലത്തൂര്‍ മണ്ഡലമായത്. അതിന് ശേഷം പികെ ബിജുവാണ് ആലത്തൂര്‍ എംപി. 2009 നേക്കാള്‍ 17,000 ലധികം വോട്ടുകള്‍ നേടിയാണ് 2014 ല്‍ ബിജു വിജയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker