കാരുണ്യയടക്കമുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പിന്നോട്ടു പോവുകയാണെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: കാരുണ്യയടക്കമുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പിന്നോട്ടു പോവുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി. ജോസ് കെ മാണി എംപി നയിക്കുന്ന കേരളയാത്രയ്ക്ക് കോട്ടയം ജില്ലയിലെ അയര്‍ക്കുന്നത്ത് നല്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള യാത്രയാണ് ജോസ് കെ മാണിയുടേതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുണ്ടക്കയത്ത് ജില്ലയിലെ പര്യടനം ആരംഭിച്ച യാത്ര ചങ്ങനാശേരിയില്‍ അവസാനിച്ചു. ഇന്നും യാത്ര കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും കര്‍ഷക പിന്തുണയോടെ കരുത്തറിയിച്ച് മുന്നേറിയ കേരള യാത്ര കോട്ടയത്തേക്ക് എത്തിയപ്പോള്‍ ഇരട്ടി ശക്തിപ്രാപിച്ചു. ജില്ലാ അതിര്‍ത്തിയായ കല്ലേപാലത്ത് നിന്നും ആരംഭിച്ച യാത്ര മുണ്ടക്കയം, പൊന്‍കുന്നം, അയര്‍ക്കുന്നം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി.
വിളവുള്ള കാലത്ത് വിലയില്ല വിലയുള്ള കാലത്ത് വിളയുമില്ല’ എന്നതാണ് കര്‍ഷകരുടെ ദുഖമെന്ന് തിരുവഞ്ചൂര്‍. കോട്ടയത്തെ സ്വീകരണത്തിനുശേഷം ചങ്ങനാശേരിയില്‍ ഇന്നലത്തെ യാത്ര സമാപിച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എംഎല്‍എ മാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്, സി എഫ് തോമസ്, മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.