ആലപ്പാട് സമരം ന്യായമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രന്‍

ആലപ്പാട് സമരം ന്യായമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രന്‍. സമരം ഹൈജാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും കാനം പറഞ്ഞു. സിപിഐഎം ജനങ്ങളുടെ കൂടെ സമരത്തിനൊപ്പം നില്‍ക്കും. ഖനനം നിര്‍ത്തിയതിന് ശേഷം ചര്‍ച്ച എന്നാണ് സമരക്കാരുടെ ആവശ്യം.

സമരക്കാര്‍ കടുംപിടുത്തം പിടിക്കില്ല. നിയമസഭ സമിതിയുടെ ശുപാര്‍ശ കൂടെ പരിഗണിച്ച് രമ്യമായി പ്രശ്‌നം പരിഹരിക്കും. യുക്തമാണെന്ന സര്‍ക്കാരിന് തോന്നുന്ന സമയത്തു അതില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കും. കോംട്രസ്റ്റ് തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ കൊടുക്കാമെന്ന തീരുമാനം എല്‍ഡിഎഫിന്റെതെന്നും കാനം പറഞ്ഞു.

ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. അശാസ്ത്രീയ ഖനനം പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കം എന്നും അവര്‍ പറഞ്ഞു. നിയമസഭയുടെ പരിസ്ഥിതി സമിതി ആലപ്പാട് പഠനം നടത്തിയിട്ടുണ്ട്. അവിടെ എങ്ങനെയാണ് ഖനനം നടത്തേണ്ടത് എന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജനങ്ങള്‍ ആശങ്ക അറിയിച്ചാല്‍ സ്വഭാവികമായും ചര്‍ച്ച ആവശ്യമായി വരും. വ്യവസായ വകുപ്പ് അതിന് ആവശ്യമായ മുന്‍കൈ എടുക്കും എന്നുമാണ് മന്ത്രി പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker