ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച എംപിമാരെ ‘ഓടിച്ച്’ സോണിയ ഗാന്ധി

ദില്ലി: ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ ശാസിച്ച് സോണിയ ഗാന്ധി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കേരള ഘടകം കരിദിനം ആചരിക്കാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോക്‌സഭയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങിയപ്പോളാണ് സോണിയ എംപിമാരെ ഓടിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതൊരു പ്രാദേശിക രാഷ്ട്രീയ പ്രശ്‌നമാണെന്നും അതിനാല്‍ തന്നെ പ്രതിഷേധങ്ങള്‍ കേരളത്തില്‍ മാത്രം മതിയെന്നും സോണിയ വ്യക്തമാക്കി. ദേശിയ തലത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വേറെയാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നും സ്ത്രീ സമത്വവും അവകാശവും സംരക്ഷിക്കപ്പെടണമെന്നുമാണ് കോണ്‍ഗ്രസ് നിലപാടെന്നും സോണിയ പറഞ്ഞു.

ഫയല്‍ ചിത്രം

പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് കുത്തി പ്രതിഷേധിച്ചപ്പോള്‍ സോണിയ ഗാന്ധി വിലക്കിയെങ്കിലും കേരളത്തില്‍ സമരം നടത്താന്‍ സോണിയ കോണ്‍ഗ്രസ് എം പി മാര്‍ക്ക് അനുമതി നല്‍കി. എന്നാല്‍ സോണിയ ഗാന്ധി ഒരു തരത്തിലും ഉള്ള വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് കോണ്‍ഗ്രസ്സ് എംപി മാര്‍ അവകാശപ്പെട്ടു.

അതേസമയം, യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അക്രമവും അഴിഞ്ഞാട്ടവുമാണ് നടന്നത്. ക്രമസമാധാനം തകര്‍ത്തുകൊണ്ട് വാഹനങ്ങളും കടകളും മറ്റ് പാര്‍ട്ടികളുടെ ഓഫീസുകളും തല്ലിത്തകര്‍ക്കുകയുണ്ടായി.
മൂന്ന് മാസം മുമ്പാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്ത് എത്തിയിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടിന്റെ രാഷ്ട്രിയം കളിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ള ഏഴ് എംപി മാര്‍ക്കും കോണ്‍ഗ്രസിനും തിരിച്ചടിയായിരിക്കുകയാണ് ദേശിയ നേതൃത്വത്തിന്റെ നിലപാട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker