‘ഒടിയന്‍’ റിലീസിനു മുന്‍പ് 100 കോടി ക്ലബില്‍ കയറിയതായി സംവിധായകന്‍

റിലീസിനു മുന്‍പ് 100 കോടി ക്ലബില്‍ കയറുന്ന ആദ്യ മലയാള ചിത്രം എന്ന നേട്ടം ‘ഒടിയന്‍’ സ്വന്തമാക്കിയതായി സംവിധായകന്‍ വിഎ ശ്രീകുമാര്‍. നേട്ടത്തില്‍ സന്തോഷിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദിയറിയിക്കുന്നുവെന്നും വിഎ ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സാറ്റലൈറ്റ് റെറ്റ്‌സ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഓഡിയോ, ഡബ്ബിങ്ങ്, ഓവര്‍സീസ് റെറ്റ്‌സ് എന്നിങ്ങനെ എല്ലാ മേഖലയില്‍ നിന്നും റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ ഒടിയനു കഴിഞ്ഞു. വമ്പന്‍ ബുക്കിങ്ങാണ് ഓണ്‍ലൈനില്‍ നടക്കുന്നത്. ആദ്യത്തെ ദിവസങ്ങളിലെ ഷോകളുടെ ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞു. 37 വിദേശ രാജ്യങ്ങളില്‍ അടക്കം പതിനായിരത്തോളം ഷോകളാണ് നടക്കാനിരിക്കുന്നത്. 400 ഓളം ഫാന്‍സ് ഷോകളുമായി പുതിയൊരു ചരിത്രം കൂടി ഒടിയന്‍ രചിച്ചിട്ടുണ്ട്.

മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ ‘ഒടിയന്‍’ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറാന്‍ ഈ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker