രാഖി കൃഷ്ണയുടെ ആത്മഹത്യ: കോളെജ് നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയില്‍ ഭിന്നത

കൊല്ലം: കൊല്ലം ഫാത്തിമമാതാ കോളെജിലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയില്‍ ഭിന്നത. സമിതി അംഗമായ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ റിപ്പോര്‍ട്ടിനെതിരെ വിയോജനക്കുറിപ്പു നല്‍കി. അതേ സമയം മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രാഖി കൃഷ്ണയുടെ അച്ഛന്‍ മുഖ്യമന്ത്രിക്കും കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി.

ഫാത്തിമ മാതാ കോളജിലെ സ്വാശ്രയ വിഭാഗം ബിഎ ഇംഗ്ലിഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു. കോളജ് യൂണിയന്‍ ചെയര്‍മാനും രക്ഷാകര്‍ത്താക്കളും അധ്യാപകരും വിരമിച്ച അധ്യാപകനുമാണ് സമിതിയിലെ അംഗങ്ങള്‍. കഴിഞ്ഞ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ വിയോജന കുറിപ്പു എഴുതി നല്‍കിയതോെട ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിട്ടില്ല.

വെള്ളിയാഴ്ച്ച ചേരുന്ന കോളജ് മാനേജ്‌മെന്റ് കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചേക്കും. അതേ സമയം കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നു ആവശ്യപ്പെട്ടു രാഖി കൃഷ്ണയുടെ അച്ഛന്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി പരാതി നല്‍കി. പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

പരാതിയില്‍ വിശദ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് രാഖി കൃഷ്ണ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയ്‌ക്കെത്തിയ രാഖിയുടെ വസ്ത്രത്തില്‍ നിന്നും ഉത്തരങ്ങളുടെ ചില സൂചികകള്‍ കണ്ടെത്തിയതായി പറയുന്നു. തുടര്‍ന്ന് അധ്യാപകര്‍ മറ്റ് കുട്ടികളുടെ മുന്നില്‍വെച്ചു രാഖിയെ ശകാരിച്ചുവെന്നും ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് ആരോപണം. സംഭവുമായി ബന്ധപ്പെട്ട് ആറു അധ്യാപകരെ കോളേജ് മാനേജ്‌മെന്റ്സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker