പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ എന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടീസ് സഭ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന്മേല്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കി. പ്രളത്തിനുശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മിതികളെക്കുറിച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുന്നത്. വിഡി സതീശനാണ് നോട്ടീസ് നല്‍കിയത്. പ്രളയാന്തര പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്ന് വിഡി സതീശന്‍ നല്‍കിയ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിമുതല്‍ മൂന്ന് മണിവരെയാണ് അടിയന്തര പ്രമേയ നോട്ടീസിന്മേല്‍ ചര്‍ച്ച നടക്കുക.

പ്രളയത്തെ നേരിട്ടത് നമ്മള്‍ എല്ലാവരും ഒന്നിച്ചാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. തുടര്‍ പ്രവര്‍ത്തനങ്ങളും അങ്ങനെയാണ്. അതിനാണ് പ്രത്യേകമായി ഒരു തവണ നമ്മള്‍ സഭാസമ്മേളനം ചേര്‍ന്നത്. ഒരിക്കല്‍ കൂടി ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുന്നത് നല്ലതാണ്. അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം നിയസഭ സമ്മേളനത്തിന്റെ ആറാം ദിനമായ ഇന്ന് സഭാ നടപടികള്‍ പുരോഗമിക്കുകയാണ്. സഭാ നടപടികളോട് പ്രതിപക്ഷം പൂര്‍ണമായും സഹകരിക്കുന്നുണ്ട്. പ്രതിഷേധങ്ങളില്‍ നിന്നും പ്രതിപക്ഷം വിട്ടുനിന്നതോടെ ചോദ്യോത്തര വേള സുഗമമായി നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker