പീഡനശ്രമം പൊലീസില്‍ അറിയിച്ചു; യുവാക്കള്‍ പെണ്‍കുട്ടിയെ മണ്ണെണ്ണയൊ‍ഴിച്ച് കത്തിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍, പീഡന ശ്രമം പുറത്തു പറഞ്ഞ യുവതിയെ മണ്ണെണ്ണയൊ‍ഴിച്ച് കത്തിക്കാന്‍ ശ്രമം. 20 കാരിയായ പെണ്‍കുട്ടിയെയാണ്, അയല്‍വാസിയായ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ കയറി പിടിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കകയായിരുന്നു. എന്നാല്‍, പെൺകുട്ടി ഇവരിലൊരാളുടെ കെെയ്യില്‍ കടിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് നടപടിയെടുക്കാൻ തയ്യാറായില്ല. പിന്നീട് ഇതിന്‍റെ വാശിയിലെത്തിയ യുവാക്കല്‍ മണ്ണെണ്ണയൊ‍ഴിച്ച് തീക്കൊളുത്തുകയായിരുന്നു. 40 ശതമാനത്തോളം പൊ‍ള്ളലേറ്റ ഇവരെആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍

ഒരാള്‍ പിടിയിലായിട്ടുണ്ട്. നേരത്തെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതിരുന്ന മൂന്ന് പൊലീസുകാരെ പൊലീസ് സസ്‌പെന്‍റു ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker