ബ്ലാസ്റ്റേഴ്സ്-നോര്‍ത്ത് ഈസ്റ്റ് പോരാട്ടം ഇന്ന്; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ മഞ്ഞപ്പടയ്ക്ക് ജയം അനിവാര്യം

ഗുവാഹത്തി: ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എവേ മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ‍ഡ് ആണ് എതിരാളികള്‍. രാത്രി 7.30ന് ഗുവാഹത്തിയിൽ മത്സരം തുടങ്ങും.

ഇരുടീമുകളും അവസാന മത്സരം തോറ്റിരുന്നു. 7 കളിയിൽ ഏഴ് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. ജയിച്ചാൽ ബ്ലാസറ്റേഴ്സ് ആറാം സ്ഥാനത്തെത്തും. 6 കളിയിൽ 11 പോയിന്‍റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. ഇന്ന് ജയിച്ചാൽ നോര്‍ത്ത് ഈസ്റ്റിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker