റിലീസിനൊരുങ്ങി ഒടിയന്‍; ചിത്രം നാലായിരത്തോളം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും

മോളിവുഡിലെ എക്കാലത്തേയും വമ്പന്‍ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. ചിത്രം നാലായിരത്തോളം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രം കേരളത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത് 450 ലധികം സ്‌ക്രീനുകളിലാണ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം ഇത്രയും വലിയ റിലീസിനൊരുങ്ങുന്നത്. ജപ്പാന്‍, ന്യൂസ്‌ലാന്‍ഡ്, പോളണ്ട്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഒരേ സമായമാണ് ഒടിയന്‍ റിലീസ് ചെയ്യുന്നത്. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബര്‍ പതിനാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker