നോട്ട് ഔട്ടായതിന്റെ രണ്ടാം വര്‍ഷം; മോദി രാജ്യത്തോട് മാപ്പു പറയണമെന്നു കോണ്‍ഗ്രസ്

ഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷങ്ങള്‍. നിര്‍ണായക തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്‍ഷികം കടന്നെത്തുന്നത്. ഈ സാഹചര്യത്തില്‍ മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

നോട്ടു നിരോധനത്തിനു സമാനമായി മോദി ഇന്ന് രാത്രി മാധ്യമങ്ങളിലുടെ മാപ്പ് അറിയിക്കണമെന്നാണ് ആവശ്യം. രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും.

2016 നവംബര്‍ എട്ടിനു അര്‍ദ്ധരാത്രിയിലാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഗുഡ്‌ബൈ പറഞ്ഞത്. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി സമ്പദ് വ്യവസ്ഥയെ സംമ്പന്ധിച്ച് വന്‍ പാളിച്ചയായിരുന്നു. നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനം നോട്ടുകളും തിരികെയെത്തിയെന്നാണ് റിസര്‍വ് ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker