ശബരിമലയില്‍ തീവ്ര സംഘടനകൾ എത്തുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ എത്തുമെന്ന് മുന്നറിയിപ്പുള്ളതിനാലാണ് ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ സ്വകാര്യ ചാനല്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്. മാധ്യമങ്ങൾക്കും വിശ്വാസികൾക്കും നിയന്ത്രണം ഉണ്ടായിരുന്നില്ല. തീവ്ര സ്വഭാവമുള്ള സംഘടനകൾ എത്തുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു.

സമാധാനപരമായ തീർത്ഥാടനം ഉറപ്പാക്കാനായിരുന്നു പൊലീസ് വിന്യാസം. വനിതാ മാധ്യമ പ്രവർത്തകരെ അടക്കം നാമജപ സമരക്കാർ ആക്രമിച്ചു.  ഹർജി തിങ്കളാഴ്ച പരിഗണിക്കും. നവംബര്‍ നാലാം തീയതിലും അഞ്ചാം തീയതിയും ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker