കായംകുളം കൊച്ചുണ്ണി; മാസായി ആദ്യ പ്രതികരണങ്ങള്‍

തിരുവനന്തപുരം: ഏറെ കാത്തിരിപ്പിന് ഒടുവിലാണ് നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി റിലീസ് ആയത്. വ്യാഴാഴ്ച അതിരാവിലെ ആരംഭിച്ച ആദ്യ ഷോയില്‍ എത്തിയ ആരാധകരെ ആവേശത്തില്‍ ആറാടിക്കുന്ന രംഗങ്ങളാണ് ചിത്രത്തില്‍ എന്നാണ് ആദ്യ പ്രതികരണങ്ങള്‍ കാണിക്കുന്നത്. ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ആദ്യപ്രതികരണങ്ങള്‍ മികച്ചതാണ്. ഐതിഹ്യമാലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ തിരക്കഥയിലാണ് റോഷന്‍ ആന്‍ഡ്രൂസ് കായംകുളം കൊച്ചുണ്ണി ഒരുക്കിയത്. മോഹന്‍ലാലിന്‍റെ ഇത്തിക്കരപക്കിയായുള്ള അതിഥി വേഷം ചിത്രത്തിലെ ഒരു മാസ് രംഗം തന്നെയാണ് എന്നാണ് റിപ്പോര്‍ട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker