കര്‍ഷകര്‍ പ്രതിസന്ധിയില്‍; വയനാട്ടിലെ പനമരത്ത് 150 ഏക്കറോളം നെല്‍വയലില്‍ മണല്‍നിറഞ്ഞ് കിടക്കുന്നു

കല്‍പ്പറ്റ: ഉരുള്‍പൊട്ടലിന്റെയും വെള്ളപ്പൊക്കത്തിന്റെയും ഫലമായി വയനാട്ടിലെ പനമരത്ത് 150 ഏക്കറിലധികം നെല്‍വയലില്‍ മണല്‍നിറഞ്ഞ് കിടക്കുന്നു. മണല്‍നീക്കം ചെയ്യാതെ കൃഷിയിറക്കാന്‍ സാധിക്കില്ലെന്ന അവസ്ഥ നിലനില്‍ക്കെ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള സഹായവും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

മണല്‍ നിരന്ന് മരുഭൂമികണക്കെ പരന്ന് കിടക്കുകയാണ് പാടശേഖരങ്ങള്‍. ഓരോസ്ഥലത്തും നാലടിയിലധികം മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന കൃഷി നശിച്ചു എന്നുമാത്രമല്ല ഇനിയുള്ള സീസണില്‍ കൃഷിയിറക്കാന്‍ സാധിക്കില്ല എന്ന ദുരവസ്ഥയിലുമാണ് കര്‍ഷകര്‍.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണല്‍നീക്കം ചെയ്യാം എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിന് ഒരുപാട് കാലതാമസമെടുക്കും എന്നും അതിനാല്‍ ഉടന്‍ തന്നെ മണല്‍മാറ്റുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കണം എന്നുമാണ് കര്‍ഷകരുടെ ആവശ്യം. മണല്‍ മാറ്റിയാലും മണല്‍ മാറ്റിയാലും കൃഷിയോഗ്യമാക്കാന്‍ ഒരുപാട് സമയമെടുക്കുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker