ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു: ഇമ്രാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൂക്കിസഭയ്ക്കാണ് ഇന്ത്യയുടെ അയല്‍രാജ്യം കൂടിയായ പാകിസ്താന്‍ ഇത്തവണ സാക്ഷ്യം വഹിക്കുക. തെരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്‌രിക്-ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 251 സീറ്റുകളിലെ ഫലപ്രഖ്യാപനം പുറത്തുവന്നപ്പോള്‍ 110 സീറ്റുകളിലാണ് പിടിഐ വിജയിച്ചിരിക്കുന്നത്.

ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വെള്ളിയാഴ്ചയാണ് നടന്നത്. മന്ത്രിസഭാ രൂപീകരണത്തിന് ഇമ്രാന്‍ അവകാശവാദം ഉന്നയിച്ചു. മറ്റ് കക്ഷികളുടെ പിന്തുണയോടെ മാത്രമെ ഇമ്രാന്‍ ഖാന് പ്രധാനമന്ത്രി പദത്തിലെത്താനാകു. 272 സീറ്റുകളുള്ള നാഷണല്‍ അസംബ്ലിയില്‍ നാഷണല്‍ അസംബ്ലിയില്‍ കേവലഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. 271 പാര്‍ലമെന്റ് സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യകളിലെ 577 മണ്ഡലങ്ങളിലേക്കുമാണ് ജൂലൈ 25 ന് തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് മുന്‍ പ്രധാമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് (എന്‍) വ്യക്തമാക്കി. വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്നും തെരഞ്ഞെടുപ്പ് ഫലം കെട്ടിച്ചമച്ചതാണെന്നും പാര്‍ട്ടി ആരോപിച്ചു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker