കൊടുംചതിയുടെ കഥ പറയാന്‍ ‘കരിന്തണ്ടനായി’ വിനായകനെത്തുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: കാലം മായ്ക്കാത്ത കൊടും ചതിയുടെ കഥയുമായി ലീല സന്തോഷ്. ബ്രിട്ടീഷുകാര്‍ക്ക് വയനാട് ചുരത്തിലൂടെയുള്ള വഴി കാട്ടിക്കൊടുത്ത കരിന്തണ്ടന്റെ ജീവിതം സിനിമയാകുന്നു. വിനായകനാണ് ചിത്രത്തില്‍ കരിന്തണ്ടന്റെ വേഷം കൈകാര്യം ചെയ്യുന്നത്. വഴിയറിയാതെ വയനാടന്‍ കാട്ടിലെത്തിയ ബ്രീട്ടീഷുകാര്‍ക്ക് മലകയറാനുള്ള എളുപ്പവഴി കാട്ടിക്കൊടുത്ത കരിന്തണ്ടന് ഏല്‍ക്കേണ്ടിവന്ന വഞ്ചനയുടെ കഥയാണ് ചിത്രം പങ്കുവെയ്ക്കുന്നത്. ‘കരിന്തണ്ടന്‍’ എന്ന് പേരിട്ടിരിക്കന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തി. കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായികയാണ് ലീല സന്തോഷ്. വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ദുരിതജീവിതം പ്രമേയമാക്കി ഒരുക്കിയ ‘നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് ലീല ശ്രദ്ധിക്കപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker