സാഹോയിലെ മെഗാ ആക്ഷന്‍ രംഗം; 20 ദിവസം വിശ്രമമില്ലാതെ അഭിനയിച്ച് പ്രഭാസ്

ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രം സാഹോയിലെ സുപ്രധാന ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിന് തുടര്‍ച്ചയായി 20 ദിവസം വിശ്രമം ഇല്ലാതെ അഭിനയിച്ച് പ്രഭാസ് വീണ്ടും സിനിമാ പ്രേമികളെ ഞെട്ടിച്ചു.

അബുദാബിയിലാണ് സാഹോയുടെ പ്രധാന ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. 37 കാറുകളും 5 ട്രക്കുകളും തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള രംഗമാണ് ഇങ്ങനെ വിശ്രമമില്ലാതെ ചിത്രീകരിച്ചത്.

അബുദാബിയിലെ ചുട്ടുപൊള്ളുന്ന വെയിലിനെ വകവെയ്ക്കാതെയാണ് സാഹോയുടെ ഔട്ട്‌ഡോര്‍ ചിത്രീകരണത്തില്‍ പ്രഭാസ് പങ്കെടുക്കുന്നത്. പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

ബാഹുബലിക്കുവേണ്ടി നീണ്ട അഞ്ച് വര്‍ഷം മാറ്റിവച്ച് സിനിമയോടുള്ള ആത്മസമര്‍പ്പണം തെളിയിച്ച പ്രഭാസിന്റെ പുതിയ ചിത്രവും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

റണ്‍ രാജാ റണ്‍’ എ സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് സാഹോയുടെ സംവിധാനം നിര്‍വഹിക്കുന്നത്. വി എം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാളത്തില്‍ നിന്ന് ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍.

ശങ്കര്‍ ഇശാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker