കെജ്രിവാള്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും എന്ന് വാര്‍ത്ത കൊടുക്കുന്നവരോട് പറയാനുള്ളത്

കാളപെറ്റെന്ന് കേട്ടപ്പോഴെക്കും കയറെടുക്കാന്‍ ഓടല്ലെ - ഹസനുല്‍ ബന്ന

നരേന്ദ്ര മോദിയെയും അമിത് ഷായെയും ഡൽഹിക്കാർക്ക് മുമ്പാകെ തുറന്നു കാണിക്കാൻ അവരുടെ തൊമ്മിയായ ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വാതിൽപ്പടിക്കൽ അരവിന്ദ് കെജ്രിവാളും മൂന്ന് മന്ത്രിമാരും ഇന്നലെ ഒരു രാത്രി ഇത് പോലെ കിടന്ന് ഇന്ന് നേരം വെളുപ്പിക്കുമ്പോഴും ഇതൊന്നും കാണാത്ത സാമൂഹിക മാധ്യമങ്ങളിലെ വിചാരണക്കാർ, “കോഴിക്ക് മുല വന്നാൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമെന്ന് കെജ്രിവാൾ പറഞ്ഞല്ലോ” എന്ന മോദി ഭക്ത മാധ്യമങ്ങളുടെ പ്രോപഗണ്ടക്ക് തല വെച്ച് കൊടുത്ത് കൈകാലിട്ടടിച്ചു കൊണ്ടിരിക്കുകയാണന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഹസനുല്‍ ബന്ന. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ബി.ജെ.പി അനുകൂല മാധ്യമങ്ങളുടെയും അത് ഏറ്റുപിടിച്ച മലയാള മാധ്യമങ്ങളുടെയും പൊള്ളത്തരം തുറന്ന് കാണിക്കുന്നത്.

നാല് മാസമായി IAS കാരെ കൊണ്ട് സമരം നടത്തിച്ച് ഡൽഹിയിലെ പദ്ധതികൾ അവതാളത്തിലാക്കി തെരഞ്ഞെടുപ്പ് ജയിക്കാൻ നോക്കുന്ന BJP യെ തുറന്നു കാണിക്കുന്നതിനെ മൂടിവെക്കുകയാണ് മുനയുള്ള പരിഹാസോക്തി ചർച്ചയാക്കുന്നതിലൂടെ ചെയ്യുന്നതെന്ന് ഹസനുല്‍ ബന്ന.

നാല് മാസമായി സമരം നടത്തി പണിയെടുക്കാതെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്ന IAS ഓഫീസർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട്, ഒരു മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും ഗവർണറുടെ വാതിലിന് മുമ്പിൽ നേരം വെളുപ്പിക്കുന്നത് ഒരു നേരം പോലും കാണിക്കാത്ത മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളുമാണ് അതേ മുഖ്യമന്ത്രിയുടെ പരിഹാസോക്തി ചർച്ചയാക്കുന്നത്. ബി.ജെ.പിക്ക് കേന്ദ്രത്തിൽ ഭരണം ഉള്ളേടത്തോളം കാലം സംഭവിക്കാത്ത ഒന്നാണ് ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി എന്നത് കേന്ദ്രവുമായി നിരന്തരം ഏറ്റുമുട്ടുന്ന, ഇന്നലെ രാത്രിയും ഇന്ന് പുലരുമ്പോഴും ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന കെജ്രിവാളിനാണ് ഏറ്റവും നന്നായറിയുക.

പിന്നെ, അധികാരം കൈവിട്ടു കൊടുത്ത വെള്ളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം എന്നീ മേഖലകളിൽ കെജ്രിവാൾ സർക്കാറിനെ വെല്ലാൻ ഇന്ന് കേരളമടക്കമുള്ള ഒരു സംസ്ഥാനവും രാജ്യത്തില്ലെന്ന് ഡൽഹിയിൽ ഇത് അനുഭവിച്ചറിഞ്ഞ ഒരാൾക്കും പറയാതിരിക്കാനാവില്ല.

ഹസനുല്‍ ബന്നയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍െറെ പൂര്‍ണ്ണരൂപം

കെജ്രിവാള്‍ അടക്കം 4 മന്ത്രിമാരാണ് ഇന്നലെ വൈകുന്നേരം 5.30മുതല്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്‍റെ വസതിയില്‍ ഐ.എ.എസ് ഓഫീസര്‍ മാരുടെ 4 മാസമായി തുടരുന്ന സമരം അവസാനിപ്പിക്കണം റേഷന്‍ വീട്ടുപടിക്കല്‍ പദ്ധതിക്ക് അനുമതി നല്‍കണം എന്നീ അവശ്യങ്ങള്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട്കൊണ്ട് ധര്‍ണ്ണയിലിരിക്കുന്നത്.

ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ്ണയിലിരിക്കുന്ന അരവിന്ദ് കെജ്രിവാള്‍, മന്ത്രിമാരായ മനീഷ് സിസോദിയ, ഗോപാല്‍ റായ്, സത്യേന്ദര്‍ ജയിന്‍

ഇന്ന് രാവിലെ കെജ്രിവാള്‍ ട്വിറ്ററിലുടെ എല്‍.ജിയുടെ വസതിയില്‍ ധര്‍ണ്ണിയിലിരുക്കുന്ന സത്യേന്ദര്‍ ജയിന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി അറിയിച്ചു.

ഗവര്‍ണറുടെ വസതിയില്‍ എത്തി സത്യേന്ദര്‍ ജയിന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്ന ഡോക്ടര്‍മാര്‍

കെജ്രിവാളിന്‍റെ ട്വീറ്റ്

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker