മുന്നണി രാഷ്ട്രീയം കേരളത്തെ തകർക്കുന്നു

സി.ആര്‍. നീലകണ്ഠന്‍

ഇടതും വലതും മുന്നണികളായും ഇപ്പോൾ മൂന്നാം മുന്നണി ആയും വിഭജിച്ചു നിൽക്കുന്ന മുന്നണി രാഷ്ട്രീയം കേരളത്തെ തകർക്കുന്നത് എങ്ങനെ എന്ന് നാം ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആര്‍ നീലകണ്ഠന്‍.

മുന്നണികൾ പരസ്പരം മത്സരിച്ച് പലവിധ സ്ഥാപിത താൽപര്യങ്ങളേയും അവയെ പ്രതിനിധീകരിക്കുന്ന കൊച്ചുകൊച്ചു രാഷ്ട്രീയപാർട്ടികളെയും തങ്ങളുടെ വരുതിയിൽ നിർത്തി കൊണ്ട് എങ്ങിനെയും വോട്ടിൽ മേൽകൈ നേടി എങ്ങിെനയും അധികാരം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മുന്നണി രാഷ്ട്രീയം കേരളത്തെ എത്രമാത്രം തകർത്തു എന്നറിയാൻ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് കെ .എം.മാണിയുടെ രാജ്യസഭാ സീറ്റെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

കേരള കോൺഗ്രസ്സിനോ, കോൺഗ്രസിനോ ആർക്കാണ് അതിനുള്ള അവകാശം എന്നത് ആ മുന്നണിയുടെ ആഭ്യന്തര കാര്യം ആണ് എന്ന് വേണമെങ്കിൽ പറയാമെങ്കിലും ഇവിടെ പക്ഷെ സംഭവിച്ചുകൊണ്ടിരിക്കുന്നത് കേവലം രാഷ്ട്രീയ കക്ഷികളുടേയോ, മുന്നണികളുടേയോ ബന്ധത്തിലുള്ള പ്രശ്നമല്ല മറിച്ച് കേരളത്തിന്റെ പൊതുമുതൽ, പൊതുവിഭവങ്ങൾ പങ്കുവെച്ച് എടുക്കാൻ, ഇത്തരം സ്ഥാപിത താൽപര്യങ്ങൾ നേടിയെടുക്കാനുള്ള ചട്ടുകങ്ങൾ ആണ് ഈ രാഷ്ട്രീയ പാർട്ടികളും മുന്നണികളും എന്ന് നാം തിരിച്ചറിയണം എന്നും കേരളത്തിലെ ഒട്ടനവധി കയ്യേറ്റങ്ങൾക്കും കൊള്ളകൾക്കും കൂട്ടുനിന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ കർഷകരുടേയും മതങ്ങളുടേയും പേര് പറഞ്ഞ് രംഗത്ത് വരുകയും അവരുടെ വോട്ട് ബാങ്ക് പോക്കറ്റുകൾ നിലനിർത്തിക്കൊണ്ട് എല്ലാ വിധ കൊള്ളരുതായ്മകളും തുടരുന്ന കാഴ്ച്ചയാണ് നാം കാണുന്നത് എന്നും, ബാർകോഴ കേസ്സിൽ തീർത്തും ശിക്ഷിക്കപ്പെടാൻ സാധ്യതയുള്ള കെഎംമാണി ഒരുപക്ഷേ മൂന്ന് മുന്നണികളും ആയി ഒരേസമയം സംസാരിച്ചുകൊണ്ട് എല്ലാ കേസുകളിലും രക്ഷപ്പെടുകയും വിശുദ്ധനാണ് എന്ന് സ്വയം പ്രഖ്യാപിക്കുകയും മൂന്നു മുന്നണികളേയും കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്യുന്ന കാഴ്ച്ച നാം കുറേ മാസങ്ങൾ ആയി കണ്ടു കൊണ്ടിരിക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടി കേരളാ കണ്‍വീനര്‍ കൂടിയായ സി.ആര്‍ നീലകണ്ഠന്‍ പറയുന്നു

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker