അഞ്ച് വര്‍ഷത്തിന് ശേഷം ആ ദുല്‍ഖര്‍ ചിത്രത്തിന് തെലുങ്ക് റീമേക്ക്

കരിയറിന്‍റെ ആദ്യഘട്ടം മുതല്‍ തെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു നടനെന്ന നിലയിലെ വളര്‍ച്ചയ്ക്കൊപ്പം വെറും ആറ് വര്‍ഷത്തിനുള്ളില്‍ ഇപ്പോഴത്തെ താരമൂല്യത്തിലേക്ക് ദുല്‍ഖര്‍ നടന്നുകയറിയതിന് പിന്നില്‍ ആ തെരഞ്ഞെടുപ്പുകളുണ്ട്. ദുല്‍ഖറിന്‍റെ കരിയറിലെ നാലാം ചിത്രമായിരുന്ന, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി: അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. റിലീസായി അഞ്ച് വര്‍ഷത്തിന് ശേഷമാണ് മലയാളത്തില്‍ ബോക്സ്ഓഫീസ് വിജയം നേടിയ സിനിമ റീമേക്ക് ചെയ്യപ്പെടുന്നത്. സഞ്ജീവ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് അല്ലു സിരീഷ്. 1971 ബീയോണ്ട് ബോർഡേഴ്സ് ലൂടെ മലയാളത്തിലേക്കും എത്തിയതായിരുന്നു അല്ലു അർജുന്റെ സഹോദരൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker